
തിരുവനന്തപുരം:ശബരിമലയില്‍ ഒന്നും നിയമപരമായി അല്ല നടക്കുന്നതെന്ന് തിരുവാഭരണം കമ്മീഷണറായിരുന്ന ആര്‍ ജി രാധാകൃഷ്ണന്‍ കത്തിലൂടെ ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നതായി ദേവസ്വം മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സി.ആര്‍ രാധാകൃഷ്ണന്‍. 2019 സെപ്തംബര്‍ 3ന് അന്നത്തെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന് നല്‍കിയ കത്തിന്റെ പകര്‍പ്പ് അദ്ദേഹം പുറത്തുവിട്ടു.
വസ്തുവകകള്‍ സുരക്ഷിതമല്ല. ഒന്നും വ്യവസ്ഥാപിതമല്ല. വെരിഫിക്കേഷന്‍ നടക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ കത്തിലുണ്ട്. രണ്ട് പേജുള്ള കത്താണ് പ്രസിഡന്റിന് നല്‍കിയത്.
കെ എസ് ബൈജുവിന് ശേഷമുള്ള തിരുവാഭരണം കമ്മീഷണര്‍ ആണ് ആര്‍ ജി രാധാകൃഷ്ണന്‍. 2019 ഒക്ടോബര്‍ മാസമാണ് രാധാകൃഷ്ണന്‍ ചുമതലയേറ്റത്. ഡിസംബര്‍ മാസത്തില്‍ സ്ഥലം മാറ്റി. അതിനു മുന്‍പ് ജൂലായ് 19നാണ് സ്വര്‍ണപ്പാളികള്‍ കൈമാറിയത്.