• Mon. Oct 14th, 2024

24×7 Live News

Apdin News

ശബരിമലയില്‍ ഒരിക്കല്‍ കൈ പൊള്ളിയതാണ്; സർക്കാരിനെ ഓർമ്മിപ്പിച്ച് സിപിഐ മുഖപത്രം, രംഗം ശാന്തമാക്കാനല്ല മന്ത്രി ശ്രമിച്ചതെന്നും വിമർശനം

Byadmin

Oct 14, 2024


തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയും ദേവസ്വം മന്ത്രി വി.എൻ വാസവനെയും രൂക്ഷമായി വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ശബരിമല ദര്‍ശനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ദുര്‍വാശി പാടില്ലെന്നും ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ല. സെന്‍സിറ്റീവായ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തില്‍ കൊണ്ടു ചാടിക്കുമെന് മുഖപത്രത്തില്‍ പറയുന്നു. വാതില്‍പ്പഴുതിലൂടെ എന്ന പ്രതിവാര പംക്തിയിലാണ് വിമര്‍ശനം.

ഒരു കാരണവശാലും സ്‌പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം മന്ത്രി വി.എന്‍.വാസവന്റെ നിലപാട് ശരിയല്ല. ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈ പൊള്ളിയതാണെന്ന ഓര്‍മയെങ്കിലും വാസവന്‍ മന്ത്രിക്ക് വേണ്ടെ. സ്‌പോട്ട് ബുക്കിംഗ് തര്‍ക്കത്തില്‍ രംഗം ശാന്തമാക്കാനല്ല മന്ത്രി ശ്രമിച്ചത്. ദുശാഠ്യങ്ങള്‍ ശത്രുവര്‍ഗത്തിന് ആയുധമാക്കരുതെന്നും ലേഖനത്തില്‍ പറയുന്നു.

ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് മാത്രമല്ല സ്‌പോട്ട് ബുക്കിംഗ് കൂടി വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സിപിഐയുടെ വിമര്‍ശനം. സ്പോട്ട് ബുക്കിങ് പൂർണമായി ഒഴിവാക്കിയാൽ രാഷ്‌ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്ന ഇടതുമുന്നണിയിലെ വിലയിരുത്തൽ. ഇതിന്റെ ഒരു പ്രതിഫനം കൂടിയാണ് ജനയു​ഗത്തിലെ ലേഖനം.

അതേസമയം ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമെന്ന സർക്കാർ തീരുമാനം പുനരാലോചിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരിക്കും തീരുമാനമെടുക്കുക.



By admin