പത്തനംതിട്ട : ശബരിമലയില്‍ കാണാതായ സ്വര്‍ണത്തിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.ശബരിമലയില്‍ നിന്ന് കാണാതായത് 989 ഗ്രാം സ്വര്‍ണം അഥവാ 124 പവന്‍ എന്നാണ് ദേവസ്വം വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ ഭണ്ഡാരിയുടെ മൊഴി പ്രകാരമാണ് ഈ കണക്ക്.
എന്നാല്‍, 1998ല്‍ യു ബി ഗ്രൂപ്പ് നല്‍കിയതില്‍ ദ്വാരപാലക ശില്പങ്ങള്‍ പൊതിയാന്‍ ഉപയോഗിച്ചത് ഒന്നര കിലോ സ്വര്‍ണമാണ്.2019ല്‍ ചെന്നൈയില്‍ ഉരുക്കിയപ്പോള്‍ ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് കിട്ടിയതായി സ്മാര്‍ട്ട് ക്രിയേഷന്‍സ് പറയുന്നത് 577 ഗ്രാം മാത്രമാണ്. ബാക്കി ഒരു കിലോയോളം സ്വര്‍ണം എവിടെ അപ്രത്യക്ഷമായി. ഇതിന് പുറമെ വശങ്ങളിലെ ഏഴ് പാളികള്‍ ഉരുക്കി വേര്‍തിരിച്ചപ്പോള്‍ 409 ഗ്രാം സ്വര്‍ണം കിട്ടിയെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് പറയുന്നത്.എന്നാല്‍ 98ല്‍ പാളികള്‍ പൊതിയാന്‍ എത്ര സ്വര്‍ണം ഉപയോഗിച്ചു എന്നതില്‍ കൃത്യമായ രേഖകളില്ല.
ഇത് രണ്ടും ചേര്‍ക്കുമ്പോള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ ഒന്നര കിലോയിലേറെ സ്വര്‍ണം വേണം.പഎന്നാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത് അര കിലോയില്‍ താഴെ സ്വര്‍ണം മാത്രമെന്ന്. അപ്രത്യക്ഷമായ കൂടുതല്‍ സ്വര്‍ണം കണ്ടെത്തലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലെ വെല്ലുവിളി. നിലവിലെ റിപ്പോര്‍ട്ട് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്നാല്‍ മൊഴികളില്‍ തന്നെ പലവിധത്തില്‍ വൈരുധ്യങ്ങളുണ്ട്