• Fri. Dec 5th, 2025

24×7 Live News

Apdin News

ശബരിമലയില്‍ കേരള സദ്യ ഒന്നിടവിട്ട ദിവസങ്ങളില്‍,അന്നദാന ഫണ്ടില്‍ 9 കോടി രൂപ

Byadmin

Dec 5, 2025



തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ കേരള സദ്യ വിളമ്പാന്‍ തീരുമാനം. ഒരു ദിവസം പുലാവ് നല്‍കിയാല്‍ അടുത്ത ദിവസം സദ്യ വിളമ്പും.ചോറ്, പരിപ്പ്, സാമ്പാര്‍, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യയായിരിക്കും നല്‍കി. ഉച്ചയ്‌ക്ക് 12 മുതല്‍ ആരംഭിക്കുന്ന സദ്യ മൂന്ന് മണി വരെയും ഉണ്ടാകുമെന്നും സ്റ്റീല്‍ പ്ലേറ്റും സ്റ്റീല്‍ ഗ്ലാസുമാണ് ഉപയോഗിക്കുക എന്നുമാണ് വിവരം.

അധിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദേവസ്വം കമ്മീഷണറെ വെളളിയാഴ്ച ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം ചുമതലപ്പെടുത്തി.നിലവിലെ ടെന്‍ഡറിനുളളില്‍ തന്നെ സാധനങ്ങള്‍ വാങ്ങുന്നതിനാല്‍ നിയമപ്രശ്‌നമില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു.
ഒന്‍പത് കോടി രൂപ അന്നദാന ഫണ്ടിലുണ്ട്.

ഡിസംബര്‍ രണ്ട് മുതല്‍ കേരള സദ്യ നല്‍കാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് മാറ്റിവയ്‌ക്കുകയായിരുന്നു. നിയമപരമായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

 

 

By admin