
ശബരിമല : വെളളിയാഴ്ച അയ്യപ്പ ദര്‍ശനത്തിന് എത്തിയത് 84,872 പേര്‍ . വൈകിട്ട് അഞ്ചുമണിവരെ 60,000 മുകളില്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തി.
ഡിസംബര്‍ 5 നും 6 നും ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. രാത്രി 11 മണിക്ക് നട അടച്ചു കഴിഞ്ഞാല്‍ ഭക്തരെ പതിനെട്ടാം പടി കയറാന്‍ അനുവദിക്കില്ല. നട അടച്ച ശേഷം തിരുമുറ്റത്തും പരിസരത്തും കേരളാ പൊലീസിന്റെ ആന്റി സബോട്ടേജ് സംഘം പരിശോധന നടത്തും.
പൊലീസിന് പുറമേ എന്‍ഡിആര്‍എഫിന്റെയും ആര്‍എഎഫിന്റെയും പ്രത്യേകസംഘം നിരീക്ഷണത്തിനുണ്ട്. തിരിച്ചറിയല്‍ കാര്‍ഡോ രേഖകളോ ഇല്ലാത്ത ആരെയും സ്റ്റാഫ് ഗേറ്റ് ഉള്‍പ്പെടെ മറ്റ് കവാടങ്ങളിലൂടെ കടത്തിവിടില്ല.
സന്നിധാനത്തേക്കുള്ള ട്രാക്ടറുകളുടെ നീക്കം രണ്ട് ദിവസത്തേക്ക് നിയന്ത്രിച്ചിട്ടുണ്ട്. ട്രാക്ടറുകളില്‍ കൊണ്ടുവരുന്ന സാധനങ്ങളും പരിശോധിക്കും.