• Mon. Nov 10th, 2025

24×7 Live News

Apdin News

ശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തും- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയുക്ത പ്രസിഡന്റ് കെ.ജയകുമാര്‍

Byadmin

Nov 10, 2025



തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തുമെന്ന് നിയുക്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. ഓരോരുത്തരുടെയും ചുമതലകള്‍ വിഭജിച്ച് നല്‍കി അവരവരുടെ ജോലികള്‍ മാത്രമേ ചെയ്യുന്നുള്ളവെന്ന് ഉറപ്പാക്കും.തീര്‍ത്ഥാടകരുടെ ക്ഷേമത്തിനാകും മുന്‍ഗണന.

ശബരിമലയിലെ വിശ്വാസികള്‍ക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതില്‍ സമൂല മാറ്റമാണ് ലക്ഷ്യമിടുന്നതെന്ന് കെ ജയകുമാര്‍ പറഞ്ഞു.ശബരിമലയില്‍ വരുന്ന ഭക്തര്‍ക്ക് ഭംഗിയായി അയ്യപ്പ ദര്‍ശനം സാധ്യമാകണം. അതിനുള്ള നടപടികള്‍ ആദ്യമെടുക്കും.പലകാര്യങ്ങള്‍ക്കായി ശബരിമലയെ ആളുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും വളരെക്കാലമായുള്ള സ്ഥാപിത താത്പര്യം അതിനുപിന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ വിശ്വാസമുള്ളവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തില്‍ നല്ല ഒരു തീര്‍ത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം.

മേല്‍ശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താല്‍ മതിയാകും. കീഴ്ശാന്തിയുടെ ജോലി മേല്‍ശാന്തിയെ സഹായിക്കലാണ്. അത് ചെയ്തമാല്‍ മതിയാകും- കെ ജയകുമാര്‍ പറഞ്ഞു.

By admin