• Sun. Jan 18th, 2026

24×7 Live News

Apdin News

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്, ഭക്തര്‍ക്ക് ദര്‍ശനം തിങ്കളാഴ്ച വരെ

Byadmin

Jan 18, 2026



പത്തനംതിട്ട: മണ്ഡല – മകരവിളക്ക് തീര്‍ഥാടനം തിങ്കളാഴ്ച അവസാനിക്കാനിരിക്കെ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. ദര്‍ശനത്തിനുളള ക്യൂ മരക്കൂട്ടം വരെയുണ്ട്.

ഞായറാഴ്ച വൈകുന്നേരം വരെ 67,000 പേര്‍ എത്തി.കഴിഞ്ഞ ദിവസം 99,700 ഭക്തരാണ് ദര്‍ശനത്തിന് എത്തിയത്.

തിരക്ക് കണക്കിലെടുത്ത് പമ്പയില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.സന്നിധാനത്ത് തമ്പടിച്ചിരുന്നവരെ ഒഴിവാക്കി. ഇവരെ പറഞ്ഞയച്ചാല്‍ മാത്രമെ കൂടുതല്‍ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാനാകൂ എന്നതിനാലാണിത്.

തിങ്കളാഴ്ച രാത്രി 10 മണിക്ക് നട അടയ്‌ക്കുന്നതോടെ ഇത്തവണത്തെ തീര്‍ഥാടനകാലം പൂര്‍ത്തിയാകും.തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ശേഷം പമ്പയില്‍ നിന്ന് ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടില്ല ചൊവ്വാഴ്ച രാവിലെ 6.30ന് രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം.

 

By admin