പത്തനംതിട്ട: ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നല്‍കിയ ശേഷമെന്ന് യുഡിഎഫ് എംപി എന്‍.കെ. പ്രേമചന്ദ്രന്‍.പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.
2018ല്‍ ശബരിമലയില്‍ സ്ത്രീ പ്രവേശന വിധി ഉണ്ടായപ്പോള്‍, വിധി പകര്‍പ്പ് കൈയില്‍ കിട്ടുന്നതിന് മുമ്പേ 10 മണിക്കൂറിനുള്ളിലാണ് ഡിജിപി അടക്കം പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സ്ത്രീകളെ പ്രവേശിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു. യുഡിഎഫിന്റെ വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു പ്രേമചന്ദ്രന്‍ ആരോപണം ഉന്നയിച്ചത്.
രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉള്‍പ്പെടെയുള്ളവരെ പാലായിലെ അതിഥി മന്ദിരത്തില്‍ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്തു..അതിന് ശേഷം പൊലീസ് വാനില്‍ ആരും കാണാതെ കിടത്തിക്കൊണ്ടുവന്ന് പമ്പയിലെത്തിക്കുകയായിരുന്നു.ഇങ്ങനെ ആചാരങ്ങളെ ചവിട്ടിയരച്ച് അവിശ്വാസികളായ സ്ത്രീകള്‍ക്ക് അയ്യപ്പ ദര്‍ശനം നന്‍കിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും സര്‍ക്കാരുമാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമത്തിന് നേതൃത്വം നല്‍കിയതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.