• Wed. Nov 27th, 2024

24×7 Live News

Apdin News

ശബരിമലയിൽ പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാവകുപ്പ്; 53 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി | Kerala | Deshabhimani

Byadmin

Nov 27, 2024



ശബരിമല > ശബരിമലയിൽ പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാവകുപ്പ്. സന്നിധാനം, പമ്പ, ഔട്ടർ പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 820 പരിശോധനകളാണ് ഇതുവരെ നടന്നത്. ഒരു മേഖലയിൽ മാത്രം ദിവസേന കുറഞ്ഞത് ഇരുപത് പരിശോധനകൾവരെ ഭക്ഷ്യസുരക്ഷ വകുപ്പ്  നടത്തുന്നുണ്ട്. മൂന്ന് പേരടങ്ങുന്ന നാലു ടീമുകളാണ് ഓരോ മേഖലയിലുമുള്ളത്. ക്രമക്കേടുകൾ കണ്ടെത്തിയ 53 സ്ഥാപനങ്ങൾക്ക് 3,070,00 രൂപ പിഴ ചുമത്തി. സന്നിധാനത്ത് പ്രവർത്തിക്കുന്ന കടകളിൽ ഭക്ഷണം പാചകം ചെയ്ത് തുറസായ രീതിയിൽ പ്രദശിപ്പിക്കുന്ന പ്രവണതയുണ്ട് . ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരും.

ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന ശബരിമല തീർഥാടകർക്ക് പരാതിയുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് വിളിച്ചറിയിക്കാനാകും. സന്നിധാനം 7593861767, പമ്പ 8592999666, നിലയ്ക്കൽ 7593861768 എന്നിവയ്ക്ക് പുറമെ ടോൾ ഫ്രീ 18004251125 നമ്പരും സജ്ജീകരിച്ചിട്ടുണ്ട്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin