• Wed. Sep 24th, 2025

24×7 Live News

Apdin News

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സർക്കാരിന് അനുവാദം നൽകാമായിരുന്നു ; പക്ഷേ പിണറായി സർക്കാർ സ്ത്രീ പ്രവേശനം നടപ്പിലാക്കിയില്ല ; ജി സുകുമാരൻ നായർ

Byadmin

Sep 24, 2025



തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിൽ എൻഎസ്എസ് വിശ്വാസമർപ്പിക്കുന്നുവെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ . വിശ്വാസ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് മാറ്റത്തെയും എൻഎസ്എസ് സ്വാഗതം ചെയ്യുന്നുവെന്ന് സുകുമാരൻ നായർ പറയുന്നു.

“ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സർക്കാരിന് അനുവാദം നൽകാമായിരുന്നു. പക്ഷേ അവർ സ്ത്രീ പ്രവേശനം നടപ്പിലാക്കിയില്ല. അവർ പാരമ്പര്യങ്ങൾ നിലനിർത്തി . ഞങ്ങൾ ആരെയും എതിർക്കുന്നില്ല. ചില ആശയങ്ങളെ മാത്രമേ ഞങ്ങൾ എതിർക്കുന്നുള്ളൂ. മുമ്പ് പ്രശ്നങ്ങൾ സൃഷ്ടിച്ചവർ ഇപ്പോൾ അവ തിരുത്താൻ ശ്രമിച്ചാൽ, അവരുടെ ആശയങ്ങളുമായി യോജിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവും കാണുന്നില്ല.‘ എന്നും സുകുമാരൻ നായർ പറഞ്ഞു.

 

By admin