• Mon. Dec 22nd, 2025

24×7 Live News

Apdin News

ശബരിമലയുടെ പേരിൽ സിപിഎം നടത്താൻ ശ്രമിച്ച മറ്റൊരു കൊള്ളയാണ് വിമാനത്താവളത്തിന്റെ മറവിലുള്ള ഭൂമി തട്ടിപ്പ് : കുമ്മനം രാജശേഖരൻ

Byadmin

Dec 22, 2025



തിരുവനന്തപുരം: ശബരിമല എന്ന ഭക്തന്റെ വിശ്വാസത്തെയും വികാരത്തെയും വിൽപ്പന നടത്തി പണം ഉണ്ടാക്കാനുള്ള വാണിജ്യ കേന്ദ്രം മാത്രമായി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ശബരിമലയുടെ പേരിൽ വിമാനത്താവളം നിർമ്മിക്കാൻ എന്ന് തെറ്റിദ്ധരിപ്പിച്ച് കോടികളുടെ ഭൂമി തട്ടിപ്പിനാണ് സിപിഎം ആസൂത്രണം ചെയ്തത് എന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.

ഏറിയാൽ ആയിരം ഏക്കർ മാത്രം വേണ്ട വിമാനത്താവളത്തിന് വേണ്ടി 2570 ഏക്കർ അക്വയർ ചെയ്തതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയ ബന്ധം വ്യക്തമാണ്. സ്വർണ്ണം ചെമ്പാക്കിയതുപോലെ വിലപിടിപ്പുള്ള ഭൂമി ശബരിമല വിമാനത്താവളത്തിന്റെ പേരിൽ കുറഞ്ഞ വിലക്ക് വാങ്ങി വൻതുകക്ക് മറിച്ച് വിറ്റ് കൊള്ളലാഭം ഉണ്ടാക്കാനായിരുന്നു ശ്രമം.

ആറന്മുളയിൽ ആയിരക്കണക്കിന് ഏക്കർ നെൽപാടശേഖരം മണ്ണിട്ട് നികത്തി കൊള്ളലാഭമുണ്ടാക്കാൻ കൂട്ടുനിന്ന കോൺഗ്രസ് സർക്കാരിന്റെ അതേ കുടില തന്ത്രമാണ് ശബരിമല വിമാനത്താവള വിഷയത്തിൽ സി പി എം സർക്കാർ പ്രയോഗിച്ചത്. എൽഡിഎഫ്, യു ഡി എഫ് സർക്കാരുകൾ നടത്താൻ ശ്രമിച്ച ഭൂമിക്കൊള്ളകൾ ജനങ്ങളും കോടതിയും പരാജയപ്പെടുത്തി.

ശബരിമലയെ വാണിജ്യ കച്ചവട താൽപര്യങ്ങൾക്ക് വേണ്ടി ദുര്‍വിനിയോഗം ചെയ്യുന്ന സർക്കാരിന്റെ ശ്രമങ്ങളെ സർവ്വ ശക്തിയുമുപയോഗിച്ച് ജനങ്ങൾ എതിർക്കുമെന്ന് ഓർമ്മപ്പെടുത്തുന്നതായും കുമ്മനം രാജശേഖരൻ പറഞ്ഞു.

By admin