• Mon. Oct 13th, 2025

24×7 Live News

Apdin News

ശബരിമല കൊള്ളയില്‍ ദേവസ്വം മന്ത്രിമാര്‍ മാറി മാറി വരും…പക്ഷെ എല്ലാവരേയും ലീഡ് ചെയ്യുന്നത് ഒരാള്‍…അത് കാരണഭൂതനെന്ന് യുവരാജ് ഗോകുല്‍

Byadmin

Oct 13, 2025



തിരുവനന്തപുരം: ശബരിമല കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും മന്ത്രിമാരും പ്രതിപ്പട്ടികയിലായതോടെ ബിജെപി യുവനേതാവ് യുവരാജ് ഗോകുല്‍ പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍. ശബരിമലക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും ദേവസ്വം മന്ത്രിമാരും മാറി മാറി വന്നാലും ഈ കൊള്ളയെ ലീഡ് ചെയ്യുന്നത് ഒരാളാണെന്നും അത് കാരണഭൂതനാണെന്നുമാണ് പിണറായി വിജയനെ വിമര്‍ശിച്ചുകൊണ്ടുള്ള യുവരാജ് ഗോകുലിന്റെ പോസ്റ്റ്.

“2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതിപട്ടികയിലായി….
ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിമാരും മാറി മാറി വരും….
തലൈവര്‍ സിംഗിളാ ലീഡ് പണ്ണും….
അന്നും ഇന്നും തലൈവര്‍ ഒന്നു മട്ട് താന്‍….
ദി വണ്‍ & വണ്‍ലി കാരണഭൂതന്‍….”- ഇങ്ങിനെപ്പോകുന്നു പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിക്കുന്ന യുവരാജ് ഗോകുലിന്റെ പോസ്റ്റ്.

ശബരിമല ശില്പപാളിയിലെ സ്വര്‍ണമോഷണത്തില്‍ കള്ളന്മാരെയെല്ലാം ജയിലിലടക്കുമെന്നാണ് ദേവസ്വം മന്ത്രി വി എൻ വാസവൻ പറയുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് ഒന്നാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ, മുന്‍ തിരുവാഭരണംകമ്മീഷണര്‍മാരായ കെ.എസ്. ബൈജു, രാധാകൃഷ്ണന്‍, മുന്‍ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരായ സുധീഷ് കുമാര്‍, വി.എസ്. രാജേന്ദ്രപ്രസാദ്, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ കെ. സുനില്‍കുമാര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായ എസ്. ശ്രീകുമാര്‍, കെ.രാജേന്ദ്രന്‍ നായര്‍ എന്നിവരാണ് മറ്റുപ്രതികള്‍. പക്ഷെ മുന്‍ദേവസ്വംമന്ത്രി.കടകംപള്ളി സുരേന്ദ്രന്‍, എന്‍. വാസു എന്നിവരും സംശയത്തിന്റെ നിഴലിലാണ്. പക്ഷെ മുന്‍ ദേവസ്വം ഉദ്യോഗസ്ഥരും മുന്‍ദേവസ്വം മന്ത്രിമാരും പ്രതിപ്പട്ടികയില്‍ ഉണ്ടെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് കാരണഭൂതനാണെന്നാണ് യുവരാജ് ഗോകുല്‍ പോസ്റ്റില്‍ പറയുന്നത്.

 

By admin