
ശബരിമല : തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച പമ്പയില്‍ പ്രത്യേക യോഗം. ദേവസ്വം മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയിലാണ് യോഗം . രാവിലെ 10 മണിക്കാണ് യോഗം ചേരുക.
സ്‌പോട്ട് ബുക്കിംഗില്‍ നിയന്ത്രണം കൊണ്ടുവന്നതോടെ ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ ഉള്ള സാഹചര്യത്തില്‍ യോഗത്തിന് അനുമതി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പൊലീസ്, റവന്യൂ തുടങ്ങി വിവിധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.
ഭക്തര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, തിരക്ക് നിയന്ത്രിക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ എന്നിവയെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും.