
കോട്ടയം: ശബരിമല തീര്‍ഥാടകരുടെ അര ലക്ഷം രൂപ കവര്‍ന്ന വിശുദ്ധി സേനാംഗം അറസ്റ്റില്‍. എരുമേലിയിലാണ് സംഭവം. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശി പെരിയസ്വാമി (65) ആണ് അറസ്റ്റിലായത്.
ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തി ചെയ്യുന്ന വിഭാഗാണ് വിശുദ്ധി സേന. തിങ്കളാഴ്ച രാവിലെ 11 ഓടെ എരുമേലിയില്‍ ദേവസ്വം ബോര്‍ഡിന്റെ വലിയ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. തിരുപ്പൂര്‍ സ്വദേശികളുടെ പണമാണ് കവര്‍ന്നത്.
ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.