
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി ഡിസംബര്‍ 3 വരെ വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് പൂര്‍ത്തിയായി. പ്രതിദിനം 70,000 പേര്‍ക്കാണ് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ദര്‍ശനം നടത്താന്‍ സാധിക്കുക. പ്രതിദിനം 20000 പേര്‍ക്ക് സ്‌പോട്ട് ബുക്കിംഗിലൂടെ ദര്‍ശനം നടത്താനാകും.www.sabarimalaonline.org എന്ന വെബ്‌സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്.
പമ്പ, നിലയ്‌ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം ചെങ്ങന്നൂര്‍ എന്നിവടങ്ങളിലാണ് സ്‌പോട്ട് ബുക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുളളത്. ആധാര്‍ കാര്‍ഡ് കൈവശം
കരുതണം. പുല്ലുമേട് വഴിയും ശബരിമലയിലെത്താം.
ദര്‍ശന സമയം എല്ലാ ദിവസവം പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഉച്ചയ്‌ക്ക് ഒരുമണി വരെയും വൈകിട്ട് മൂന്ന് മുതല്‍ രാത്രി 11 വരെയുമാണ്. ഡിസംബര്‍ 26 നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. മണ്ഡലപൂജ 27 നാണ്. 27 ന് രാത്രി നടയടക്കുന്നതോടെ മണ്ഡലകാലം പൂര്‍ത്തിയാകും. തുടര്‍ന്ന് ഡിസംബര്‍ 30 ന് വൈകിട്ട് മകരവിളക്ക് ഉത്സവത്തിന് നടതുറക്കും ജനുവരി 14 നാണ് മകരവിളക്ക്. ജനുവരി 19 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താം. ജനുവരി 20 ന് രാവിലെ നട അടയ്‌ക്കും