പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
ഉപദേവതാ നടകളിലും ദീപം തെളിയിച്ച ശേഷം പതിനെട്ടാംപടിക്ക് താഴെ ആഴിയില്‍ അഗ്നി പകരും. തുടര്‍ന്ന് കാത്തുനില്‍ക്കുന്ന അയ്യപ്പഭക്തരെ ദര്‍ശനത്തിന് അനുവദിക്കും. കുംഭമാസം ഒന്നാം തീയതിയായ നാളെ രാവിലെ 5ന് നട തുറക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 17 ന് രാത്രി 10ന് നട അടയ്‌ക്കും.