തിരുവനന്തപുരം: ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ പിണറായി സർക്കാരിനെതിരെ ബിജെപി രാപകൽ സമരവും സെക്രട്ടേറിയേറ്റ് ഉപരോധവും സംഘടിപ്പിക്കുന്നു. ഒക്ടോബർ 24, 25 തീയതികളിൽ നടക്കുന്ന പ്രതിഷേധം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. 24 ന് വൈകിട്ട് ആരംഭിക്കുന്ന ഉപരോധം 25 ന് വൈകിട്ട് സമാപിക്കും. മുതിർന്ന സംസ്ഥാന നേതാക്കൾ ഉപരോധ സമരത്തിൽ ഭാഗമാകും.