• Thu. Oct 30th, 2025

24×7 Live News

Apdin News

ശബരിമല മേല്‍ശാന്തിക്ക് സഹായികളെ ദേവസ്വം ബോര്‍ഡ് നേരിട്ട് നല്‍കാന്‍ ആലോചന

Byadmin

Oct 30, 2025



തിരുവനന്തപുരം: ശബരിമലയില്‍ മേല്‍ശാന്തിക്ക് സഹായികളെ ദേവസ്വം ബോര്‍ഡ് നേരിട്ട് നല്‍കാന്‍ ആലോചിക്കുകയാണെന്ന് ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് . ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ ഇതിനായി തെരഞ്ഞെടുക്കും. സഹായികള്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുമെന്നും പി എസ് പ്രശാന്ത് അറിയിച്ചു. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ചില ‘അവതാരങ്ങള്‍’ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം എന്ന നിലപാടാണുളളത്.

അന്വേഷണത്തില്‍ ആശങ്ക ഇല്ല.ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെയുള്ള കോടതി ഉത്തരവിലെ പരാമര്‍ശം നീക്കാന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് ഒരു ചാനലില്‍ വാര്‍ത്ത വന്നു. എന്ത് അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുമെന്ന് പറയുന്നതെന്നും പി എസ് പ്രശാന്ത് ആരാഞ്ഞു.

 

By admin