• Sun. Oct 5th, 2025

24×7 Live News

Apdin News

ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഒക്ടോബര്‍ 17ന് പുനസ്ഥാപിക്കും

Byadmin

Sep 29, 2025



പത്തനംതിട്ട: ശബരിമല ശ്രീ കോവിലിന് മുന്നിലുളള ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ അടുത്ത മാസം 17ന് പുനസ്ഥാപിക്കും.പുനഃസ്ഥാപിക്കാനുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ച സാഹചര്യത്തിലാണിത്.

തിരുവാഭരണ കമ്മീഷണറുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങളെല്ലാം വിഡിയോയില്‍ ചിത്രീകരിച്ച ശേഷമാണ് സ്വര്‍ണം പൂശിയ പാളികള്‍ ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കേടുപാടുകള്‍ പരിഹരിക്കാന്‍ കൊണ്ടു പോയത്.കേടുപാടുകള്‍ തീര്‍ത്ത ശേഷം സന്നിധാനത്ത് എത്തിച്ച സ്വര്‍ണം പൂശിയ പാളികള്‍ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തുലാമാസ പൂജകള്‍ക്ക് ഒക്ടോബര്‍ 17ന് നട തുറന്ന ശേഷമാകും സ്വര്‍ണം പൂശിയ പാളികള്‍ ദ്വാരപാലക ശില്പങ്ങളില്‍ പുനസ്ഥാപിക്കുക.ശ്രീ കോവിലിന്റെ വാതിലുകള്‍, കമാനം എന്നിവയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനും ഹൈക്കോടതി അനുമതി നല്‍കി.

 

By admin