
തിരുവനന്തപുരം: ശബരിമല ശ്രീകോവിലെ കട്ടിള പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പ്രതിപ്പട്ടികയില്‍.ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് മുന്‍ ദേവസ്വം കമ്മീഷണറുടെ പങ്ക് ചൂണ്ടിക്കാട്ടുന്നത്. കട്ടിള പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു.
19.03.2019 ല്‍ മുന്‍ ദേവസ്വം കമ്മീഷണറുടെ ശുപാര്‍ശയില്‍ സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നത്.ഈ കാലയളവില്‍ എന്‍ വാസുവാണ് കമ്മീഷണര്‍. കേസില്‍ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ബുധനാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. തട്ടിപ്പില്‍ ഉന്നതരുടെ കൂടുതല്‍ ഇടപെടല്‍ അടക്കം റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് സൂചന.
ശബരിമല സ്വര്‍ണ തട്ടിപ്പില്‍ ഇതുവരെ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുളളത്. എന്‍ വാസുവിന്റെ മൊഴിയും രേഖപ്പെടുത്തി.