
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊളളക്കേസ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നു.എ പത്മകുമാറിനെതിരെ സംഘടനാ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നാണ് അഭിപ്രായം.
നടപടി എടുക്കാതിരുന്നത് എതിരാളികള്‍ക്ക് ആയുധമായി. നടപടിക്ക് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ അംഗങ്ങള്‍ പറഞ്ഞു. മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ മല്‍സരിച്ചത് പ്രാദേശിക വിഭാഗീയതയ്‌ക്ക് കാരണമായെന്നും വിമര്‍ശനമുണ്ടായി.
അതേസമയം, കെസിആറിന്റെ പരസ്യ വിമര്‍ശനങ്ങളില്‍ വെളളിയാഴ്ച ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച നടക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏരിയ സെക്രട്ടറി സ്റ്റാലിന്‍ തന്നെ കാലുവാരിയെന്നും ചെറിയ വോട്ടിന് ജയിച്ചത് ചില കോണ്‍ഗ്രസുകാര്‍ സഹായിച്ചത് കൊണ്ടാണെന്നും കെസി രാജഗോപാലന്‍ പറഞ്ഞിരുന്നു.