• Thu. Nov 27th, 2025

24×7 Live News

Apdin News

ശബരിമല സ്വര്‍ണക്കൊളള: പത്മകുമാറിന്റെ മൊഴി തന്ത്രി കണ്ഠരര് രാജീവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്

Byadmin

Nov 27, 2025



പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊളള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മൊഴിയാണ് സി പി എം നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയത്.ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പത്മകുമാറിന്റെ മൊഴി.

ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തിലാണെന്നും എ പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.എന്നാല്‍ ശബരിമലയില്‍ സ്‌പോണ്‍സര്‍ ആകാന്‍ പോറ്റി സര്‍ക്കാരില്‍ ആരെയൊക്കെ സമീപിച്ചെന്ന ചോദ്യത്തിന് പത്മകുമാര്‍ കൃത്യമായ ഉത്തരം നല്‍കിയില്ല. സ്വര്‍ണം പൂശല്‍ പ്രവര്‍ത്തി സന്നിധാനത്ത് ചെയ്യാന്‍ കഴിയാത്തതിനാല്‍ ആണ് ചട്ട വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയെന്നും എ പത്മകുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ഇക്കാര്യത്തില്‍ വ്യക്തതയ്‌ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പ്രത്യേക അന്വേഷണ സംഘം നീക്കം ആരംഭിച്ചു. തന്ത്രിയുടെ മൊഴിയും വീണ്ടും എടുത്തേക്കും.

പത്മകുമാറിനെയും ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും രണ്ടാഴ്ചത്തേക്ക് കൊല്ലം വിജിലന്‍സ് കോടതിയില്‍ റിമാന്റ് ചെയ്തു.മുരാരി ബാബു ജാമ്യം തേടി ഹൈക്കോടതിയെ വെളളിയാഴ്ച സമീപിക്കും.

 

 

By admin