
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു അറസ്റ്റിലായത് സംബന്ധിച്ച് ,പിണറായി വിജയന്‍ അറിയാതെ ശബരിമലയില്‍ ഒന്നും നടക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ബിജെപി ആദ്യമേ പറഞ്ഞതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.കേസ് എന്‍ വാസുവില്‍ അവസാനിക്കില്ല.
ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് അനുവദിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം കേരള പൊലീസിന്റെ ഭാഗം തന്നെയായതിനാല്‍ ഒന്നും പറയാനില്ല. കോടതിയാണ് തീരുമാനിക്കേണ്ടത്. പുറത്തുനിന്നുള്ള ഏജന്‍സി സ്വര്‍ണ കൊളള കേസ് അന്വേഷിക്കണം. കെ ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ കീഴില്‍ ജോലി ചെയ്യുന്ന ഐഎഎസ് ഓഫീസറെ തലപ്പത്ത് കൊണ്ട് വന്നാല്‍ അയാള്‍ മുഖ്യമന്ത്രിയ്‌ക്ക് എതിരെ എന്തെങ്കിലും ചെയ്യുമോയെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ഇതൊക്കെ മനസിലാക്കാന്‍ സാമാന്യ ബുദ്ധിപോരെയെന്ന് അദ്ദേഹം വിമര്‍ശിച്ചു.