• Mon. Dec 15th, 2025

24×7 Live News

Apdin News

ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായി, അയ്യപ്പ സംഗമം ലക്ഷ്യം കണ്ടില്ല-സിപിഎം,സിപിഐ നേതൃയോഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍

Byadmin

Dec 14, 2025



തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്ന് സിപിഎം വിലയിരുത്തല്‍.അയ്യപ്പ സംഗമം വേണ്ട വിധത്തില്‍ ലക്ഷ്യം കണ്ടില്ലെന്നും ന്യൂനപക്ഷ വോട്ടുകളും ഭൂരിപക്ഷ വോട്ടുകളും എതിരായെന്നും സംശയമുണ്ട്. ഭരണത്തിനെതിരെയും ജനങ്ങള്‍ വോട്ട് ചെയ്തുവെന്നാണ് സിപിഎം കരുതുന്നത്.

ശബരിമല യുവതീ പ്രവേശന മുറിവ് ഉണക്കാന്‍ വിശ്വാസികള്‍ക്കൊപ്പം എന്ന ടാഗ് ലൈനോടെ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ഗുണം ചെയ്തില്ലെന്ന് മാത്രമല്ല ന്യൂനപക്ഷ വോട്ടുകള്‍ അകന്നു പോകാനും കാരണമായി.വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തിയില്ലെന്ന് പറഞ്ഞ മന്ത്രി വി ശിവന്‍കുട്ടി തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കൊള്ള , വിശ്വാസികളെ അടുപ്പിക്കാനുള്ള ശ്രമം വിഫലമാക്കി. സ്വര്‍ണക്കൊള്ളയില്‍ ബിജെപി ഗുണഭോക്താക്കള്‍ ആയെന്നാണ് സി പി എം നേതാക്കള്‍ കരുതുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ സിപിഎം നേതാക്കള്‍ അറസ്റ്റിലായപ്പോള്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാതിരുന്നതും തിരിച്ചടിയായി. മുസ്ലീങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെ അയ്യപ്പ സംഗമത്തിന് പോകാന്‍ മുഖ്യമന്ത്രി സ്വന്തം കാറില്‍ കൂടെ കൂട്ടിയതും മുസ്ലീങ്ങളെ ഇടതു പക്ഷത്തില്‍ നിന്നകറ്റിയെന്നാണ് നേതാക്കള്‍ കരുതുന്നത്. അടുത്ത ദിവസങ്ങളില്‍ ചേരുന്ന സിപിഎം,സിപിഐ നേതൃയോഗങ്ങളും എല്‍ഡിഎഫ് യോഗവും തോല്‍വി വിലയിരുത്തും.

 

By admin