
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ പത്മകുമാറിനെതിരെ പ്രത്യേക അന്വേഷണ സംഘം.ദേവസ്വം മിനുട്‌സില്‍ തിരുത്തല്‍ വരുത്തിയത് മനപൂര്‍വമാണെന്നാണ് കണ്ടെത്തല്‍.
പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി.കട്ടിള പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ വാദം ശരിയല്ലെന്നും പ്രത്യേക അന്വേഷണ സംഘം പറയുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലായിരിക്കെ തെളിവുകള്‍ അട്ടിമറിക്കാന്‍ ഗോവര്‍ധനും പോറ്റിയുമടക്കം പ്രതികള്‍ ബംഗളൂരുവില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തി.
മഹസറില്‍ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ല.കട്ടിളപാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യപ്പെട്ടത് തന്ത്രി അല്ലെന്നും അത്തരം രേഖകള്‍ ലഭ്യമല്ലെന്നും പ്രത്യേക അന്വേഷണ സംഘം വിശദമാക്കുന്നു.കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സി പി ഐ നേതാവുമായ ശങ്കരദാസ് പതിനൊന്നാം പ്രതിയാണ്.