
ന്യൂദല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.കേസില്‍ പ്രതിയാക്കിയതിനെതിരെയും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി
കുറ്റകൃത്യത്തില്‍ പങ്കില്ല.നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പങ്കജ് ഭണ്ഡാരി നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
കേസില്‍ പ്രതിയാക്കിയതിനെതിരെ പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. പങ്കജ് ഭണ്ഡാരിയെ വിചാരണക്കോടതിയില്‍ യഥാസമയം ഹാജരാക്കാന്‍ കഴിയാതിരുന്നത് യാത്രയ്‌ക്ക് കൂടുതല്‍ സമയം വേണ്ടിവന്നതിനാലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.അറസ്റ്റ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കുന്നതിന് അതൊരു കാരണമല്ല. മറ്റെല്ലാ നടപടിക്രമങ്ങളും പ്രത്യേക അന്വേഷണ സംഘം പാലിച്ചിട്ടുണ്ടെന്നും ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു.
ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കൊപ്പം കേസിലെ പ്രധാന പ്രതികളിലൊരാളാണ് പങ്കജ് ഭണ്ഡാരിയെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചിരുന്നു.