
തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ മൊഴികളുടെ പകര്‍പ്പ് പ്രത്യേക അന്വേഷണ സംഘം ഇഡിക്ക് കൈമാറും. പ്രതികളുടെ മൊഴികളും സാക്ഷിമൊഴികളുമാണ് നല്‍കുക.
ചൊവ്വാഴ്ച ഇഡി ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തി ചര്‍ച്ച നടത്തും. രേഖകള്‍ പരിശോധിച്ച ശേഷം ആവശ്യമായവ കൈമാറും. പ്രതികളുടെയും സാക്ഷികളുടെയും മൊഴികള്‍ ഇഡി റെയ്ഡ് നടത്തും മുന്‍പേ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയ ഇഡി ചിലരെയൊക്കെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നുള്ള അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം ഇതുവരെ സ്വീകരിച്ച മൊഴികള്‍ ഏറ്റെടുത്തുകൊണ്ട് അടുത്ത നടപടിയിലേക്ക് പോകുന്നത്.