പത്തനംതിട്ട; ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ അടക്കമുള്ളവർക്ക് ജാമ്യം.
യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ, സംസ്ഥാന സെക്രട്ടറിമാരായ സാം ജി ഇടമുറി, അനീഷ് വേങ്ങവിള, നഹാസ് പത്തനംതിട്ട എന്നിവർ അടക്കം പതിനാല് പ്രവർത്തകർക്കും മൂന്ന് വനിതാ പ്രവർത്തകർക്കുമാണ് ജാമ്യം ലഭിച്ചത്. പത്തനംതിട്ട കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡിലായി ഒന്‍പതാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് സന്ദീപ് വാര്യര്‍. വിജയ് ഇന്ദുചൂഡനാണ് രണ്ടാംപ്രതി.