പത്തനംതിട്ട: ശബരിമലയില്‍ നിന്നുള്ള സ്വര്‍ണപ്പാളി കാണാതായത് ഗുരുതരമായ കളവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. പിണറായി വിജയന്‍ സര്‍ക്കാരുകളിലെ ദേവസ്വം മന്ത്രിമാരും അന്നത്തെ ദേവസ്വം പ്രസിഡന്റുമാരും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ പാളികള്‍ കൈമാറിയിട്ടുണ്ടെന്നും കൊടുത്തയച്ചവര്‍ക്ക് കമ്മീഷന്‍ കിട്ടിയിട്ടുണ്ടാകുമെന്നും,’ സതീശന്‍ ആരോപിച്ചു.
അതോടൊപ്പം, 200 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പിലും സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി അദ്ദേഹം കുറ്റപ്പെടുത്തി. ‘ധനമന്ത്രി വിഷയത്തില്‍ മിണ്ടുന്നില്ല. ചെയ്തത് വ്യാജ രജിസ്‌ട്രേഷന്‍ റദ്ദാക്കുക മാത്രമാണ്. വ്യാജ രജിസ്‌ട്രേഷന്‍ വഴി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് കൈമാറ്റം നടന്നു,’ സതീശന്‍ വ്യക്തമാക്കി.
വിഷയത്തില്‍ ഏഴ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. ധനമന്ത്രിയും വ്യാജ ഇടപാടുകള്‍ നടന്നതായി അംഗീകരിച്ചിരുന്നു.