• Tue. Feb 10th, 2026

24×7 Live News

Apdin News

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്

Byadmin

Feb 10, 2026



തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
മുഖ്യമന്ത്രിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണം. പ്രത്യേക അന്വേഷണ സംഘത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഏജന്റുമാരുണ്ടെന്നും സതീശന്‍ ആരോപിച്ചു.
അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ആ നിമിഷം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയപ്പോള്‍ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് നാല് ദിവസം കഴിഞ്ഞാണ് പുറംലോകം അറിഞ്ഞത്.
പിണറായി 3.0 കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവെക്കുകയാണെന്നും ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.

 

By admin