
കൊച്ചി(17-12-2025): രാജ്യാന്തര പുരാവസ്തുകള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണക്കൊള്ള സംഘത്തിനു ബന്ധമുണ്ടായിരുന്നുവെന്നും സ്വർണപ്പാളി വിദേശത്തേക്കു കടത്തിയെന്നുമുള്ള വിവരം കൈമാറിയ ദുബായിലെ വ്യവസായിയുടെ മൊഴിയെടുത്തു.
ഇക്കാര്യം ദുബായിലെ വ്യവസായി തന്നോട് പറഞ്ഞെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല കത്തുനൽകുകയും പിന്നീട് മൊഴിനൽകുകയും ചെയ്തിരുന്നു. അതീവരഹസ്യമായാണ് വ്യവസായി എത്തിയതും മൊഴി നൽകിയതും.