
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ തന്ത്രി കണ്ഠരര് രാജീവ് അറസ്റ്റിലായതോടെ അന്വേഷണം കൂടുതൽ ശക്തമാകുന്നു. ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രിയെ പ്രതിയാക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ചൊവ്വാഴ്ച കോടതിയിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
തന്ത്രിക്ക് ദേവസ്വം മാനുവൽ ലംഘനങ്ങളിൽ വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്വർണം ചെമ്പാക്കിയ മഹസ്സറിൽ ഒപ്പിട്ടതിലും, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിലും തന്ത്രിക്കും പങ്കുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ദേവസ്വം മാന്വലിൽ തന്ത്രിയുടെ ചുമതലകളും അസി. കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥൻമാരെ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വങ്ങളും വ്യക്തമാണെന്നും എസ്ഐടി പറയുന്നു. ഇതുവരെ സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് 11 പേരെ എസ്ഐടി അറസ്റ്റു ചെയ്തിട്ടുണ്ട്.