എ.സി മൊയ്തീനും എം.കെ കണ്ണനുമെതിരായ ശബ്ദരേഖാ വിവാദത്തില്‍ ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത്പ്രസാദിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതു സംബന്ധിച്ച തീരുമാനം തൃശൂര്‍ ജില്ലാ സെക്രട്ടറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.
മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ സാമ്പത്തിക ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ ബിജുവാണ് തീരുമാനം ജില്ല സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തത്. വിവാദങ്ങളെ തുടര്‍ന്ന് ശരത് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് വിലയിരുത്തല്‍.