• Sat. May 10th, 2025

24×7 Live News

Apdin News

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

Byadmin

May 9, 2025


മുംബൈ : ശരീരഭാരം കുറയ്‌ക്കാൻ, തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിൽ പയർ, കടല എന്നിവ ഉൾപ്പെടുത്തുക. എന്നിരുന്നാലും, പൊണ്ണത്തടി കുറയ്‌ക്കാൻ ഏത് തരം പയർ കൂടുതൽ ഗുണം ചെയ്യുമെന്നതിനെക്കുറിച്ച് മിക്ക ആളുകളും ആശയക്കുഴപ്പത്തിലാണ്. വറുത്തതോ വേവിച്ചതോ എന്ന സംശയമാണ് ഏവർക്കും ശരീരഭാരം കുറയ്‌ക്കണമെങ്കിൽ ഭക്ഷണക്രമത്തിൽ പരമാവധി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ശരീരഭാരം കുറയ്‌ക്കാൻ, ഉയർന്ന പ്രോട്ടീനും ഉയർന്ന നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പയർ വർഗങ്ങൾ ആണ് ഇതിന് ഏറ്റവും നല്ലത്. പയർ വർഗങ്ങൾ പോഷകങ്ങളുടെ ഒരു കലവറയാണ്. ദിവസവും പയർ വർഗങ്ങൾ കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകുകയും നിരവധി രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു. പയർ വർഗങ്ങൾ കഴിക്കുന്നത് അമിതവണ്ണം വേഗത്തിൽ കുറയ്‌ക്കുന്നു.

എന്നിരുന്നാലും, ശരീരഭാരം കുറയ്‌ക്കാൻ ഏത് പയർ വർഗങ്ങൾ കഴിക്കണം എന്നതിനെക്കുറിച്ച് ആളുകൾക്ക് ആശയക്കുഴപ്പമുണ്ട്  വറുത്ത പയർ വർഗങ്ങൾക്കും വേവിച്ചതിനും അതിന്റേതായ വ്യത്യസ്ത ഗുണങ്ങളുണ്ടെന്ന് പോഷകാഹാര വിദഗ്ധയും ശരീരഭാരം കുറയ്‌ക്കാനുള്ള പരിശീലകയും കീറ്റോ ഡയറ്റീഷ്യനുമായ സ്വാതി സിംഗ് പറയുന്നു. പയർ വർഗങ്ങൾ ശരീരഭാരം കുറയ്‌ക്കാനും പേശികളെ ആരോഗ്യകരമാക്കാനും സഹായിക്കുന്നു. നിങ്ങൾക്ക് വ്യത്യസ്ത രീതികളിൽ കടല ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

ശരീരഭാരം കുറയ്‌ക്കാൻ വറുത്ത കടല

വറുത്ത കടല ആളുകൾക്ക് വളരെ ഇഷ്ടമാണ്. വറുത്ത കടലയിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനം ശക്തിപ്പെടുത്തുന്നതിനും വിളർച്ച ഇല്ലാതാക്കുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും വറുത്ത കടല സഹായിക്കുന്നു. എന്നിരുന്നാലും, ചിലപ്പോൾ എണ്ണയും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിക്കുന്നതിനാൽ അതിന്റെ കലോറി അളവ് വർദ്ധിക്കാറുണ്ട്. പക്ഷേ, വറുത്ത കടല എവിടെ വേണമെങ്കിലും ലഘുഭക്ഷണമായി കൊണ്ടുപോകാം. ഇതുമൂലം നിങ്ങൾക്ക് അനാരോഗ്യമായ ഭക്ഷണം ഒഴിവാക്കാം.

ശരീരഭാരം കുറയ്‌ക്കാൻ വേവിച്ച കടല

വേവിച്ച കടലയിൽ പോഷകങ്ങൾ വളരെ കൂടുതലാണ്. ആവിയിൽ വേവിച്ച കടലയിൽ കൂടുതൽ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. കുതിർക്കുന്നത് മൂലം കടലയിലെ ധാതുക്കൾ വർദ്ധിക്കുന്നു. വേവിച്ച കടലയിലെ ഫൈറ്റിക് ആസിഡിന്റെ വിഘടനം കാരണം, പോഷകങ്ങൾ ശരീരം മികച്ച രീതിയിൽ ആഗിരണം ചെയ്യുന്നു. വേവിച്ച പയറും കടലയും ദഹിക്കാൻ നല്ലതാണ്. ഇത് അസിഡിറ്റിയും കുറയ്‌ക്കുന്നു. ഇത് ശരീരത്തിന് നല്ല അളവിൽ പ്രോട്ടീനും നൽകുന്നു.



By admin