• Wed. Jan 21st, 2026

24×7 Live News

Apdin News

ശരീരഭാരം കുറയ്‌ക്കാൻ യൂട്യൂബ് നിർദേശിച്ച മരുന്ന് കഴിച്ച് 19കാരി മരിച്ചു; ദാരുണ സംഭവം തമിഴ് നാട്ടിലെ മധുരയിൽ

Byadmin

Jan 21, 2026



മധുര: മധുരയിൽ ശരീരഭാരം കുറയ്‌ക്കാൻ ബോറാക്സ് (വെങ്കാരം) കഴിച്ച രണ്ടാം വർഷ കോളേജ് വിദ്യാർത്ഥിനി മരിച്ചു. മീനമ്പൽപുരം നിവാസിയായ കലൈയരസായി (19) ആണ് മരിച്ചത്. യൂട്യൂബില്‍ കണ്ട മരുന്ന് നാട്ടിലെ മരുന്ന് കടയില്‍ നിന്നായിരുന്നു വാങ്ങിയത്.

ജനുവരി പതിനാറിന് ഇത് കഴിച്ചു. പിറ്റേന്ന് രാവിലെ പെണ്‍കുട്ടിക്ക് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെ കുട്ടിയുടെ ആരോഗ്യനില മോശമായി. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജനുവരി പതിനെട്ടിന് കലയരസിയുടെ പിതാവ് വേല്‍മുരുഗന്‍ സെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

By admin