• Thu. May 15th, 2025

24×7 Live News

Apdin News

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

Byadmin

May 15, 2025



ന്യൂദല്‍ഹി:ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാനുള്ള സമയമല്ല ഇതെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം. ശശി തരൂര്‍ പരിധി മറികടന്നെന്നും ബുധനാഴ്ച ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗം വിമര്‍ശിച്ചു.

1971 ലെ ഇന്ദിരാഗാന്ധിയുടെയും നിലവിലെ നരേന്ദ്രമോദിയുടെയും നിലപാടുകളെ താരതമ്യം ചെയ്യരുതെന്ന് തരൂര്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടി ഇന്ദിരാഗാന്ധിയുടെത് ധീര നിലപാടുകളെന്ന് ആവര്‍ത്തിക്കുമ്പോഴാണ് തരൂര്‍ ഇങ്ങനെ പ്രതികരിച്ചത്.

ഓപ്പറേഷന്‍ സിന്ദൂറിനെ പരോക്ഷമായി ചോദ്യം ചെയ്ത്, ഇന്ദിരഗാന്ധിയായിരുന്നു ഇപ്പോഴെങ്കിലെന്ന ചര്‍ച്ച കോണ്‍ഗ്രസ് സജീവമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് ,സത്യം പറഞ്ഞ് തരൂര്‍ ചര്‍ച്ചക്ക് ആദ്യ കത്തി വച്ചത്. 1971ലെ സാഹചര്യമല്ല ഇപ്പോഴെന്നും പാകിസ്ഥാന്റെ ആയുധ ശേഖരം സാങ്കേതിക വിദ്യ,നാശ നഷ്ടങ്ങളുണ്ടാക്കാനുള്ള ശേഷി ഇതെല്ലാം മാറിക്കഴിഞ്ഞെന്നും തരൂര്‍ പറഞ്ഞു.

 

By admin