
ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ കുഴക്കി വീണ്ടും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ശീതകാല സമ്മേളനത്തില്‍ എന്തെല്ലാം തന്ത്രങ്ങള്‍ നടപ്പാക്കണമെന്ന് കൂടിയാലോചിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കാതെ ഒഴിഞ്ഞുമാറി.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ കേരളത്തില്‍ നിന്നും ദല്‍ഹിയിലേക്കുള്ളവിമാനത്തിലായിരുന്നു എന്നാണ് ശശി തരൂര്‍ നല്‍കിയ മറുപടി. ഇതോടെ കോണ്‍ഗ്രസും ശശി തരൂരും കൂടുതല്‍ അകലുകയാണ്.
ശശി തരൂരിനെതിരെ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷ്രിനാട്ടെ ഉള്‍പ്പെടെ പലരും പരസ്യപ്രസ്താവന ഇറക്കിയെങ്കിലും കോണ്‍ഗ്രസ് ശശി തരൂരിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തയ്യാറല്ല. ശശി തരൂരാകട്ടെ അതിനായാണ് കാത്തിരിക്കുന്നത്. തുടര്‍ച്ചയായി പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുന്നതും കോണ്‍ഗ്രസിന്റെ സുപ്രധാന യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതും തന്നെ പുറത്താക്കുന്നതിലേക്ക് കോണ്‍ഗ്രസിനെ നയിക്കുമെന്ന് ശശി തരൂര്‍ പ്രതീക്ഷിക്കുന്നു.