• Fri. Aug 15th, 2025

24×7 Live News

Apdin News

ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനുള്ള കവചമാകാന്‍ ജനപ്രീതിക്ക് കഴിയില്ലെന്ന് രേണുകസ്വാമി കൊലക്കേസില്‍ സുപ്രീം കോടതി

Byadmin

Aug 15, 2025



ന്യൂദല്‍ഹി: ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു കവചമാകാന്‍ ജനപ്രീതിക്ക് കഴിയില്ലെന്ന് സുപ്രീം കോടതി. രേണുകസ്വാമി കൊലക്കേസില്‍ കന്നഡയിലെ പ്രശസ്ത നടന്മാരായ ദര്‍ശന്‍ തൂഗുദീപയ്‌ക്കും പവിത്ര ഗൗഡയ്‌ക്കും ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ പരാമര്‍ശം.
ഗുരുതരമായ കുറ്റങ്ങള്‍ നേരിടുന്ന, ഗണ്യമായ സ്വാധീനവും പ്രശസ്തിയുമുള്ള വ്യക്തികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. അത് നീതിന്യായ വ്യവസ്ഥയില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കും. സാമൂഹിക മാതൃകകളായി പ്രവര്‍ത്തിക്കുകയെന്നത് സെലിബ്രിറ്റികളുടെ ഉത്തരവാദിത്വമാണെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല , ആര്‍ മഹ്‌ദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
‘ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 14 പ്രകാരം നിയമത്തിന് മുന്നില്‍ തുല്യത ഉറപ്പുനല്‍കുന്നു, കൂടാതെ ഒരു വ്യക്തിക്കും – എത്ര സമ്പന്നനോ, സ്വാധീനമുള്ളവനോ, പ്രശസ്തനോ ആയാലും – നിയമത്തിന്റെ കാഠിന്യത്തില്‍ നിന്ന് ഒഴിവ് അവകാശപ്പെടാന്‍ കഴിയില്ല. ഒരു സെലിബ്രിറ്റി പദവി ഒരു പ്രതിയെ നിയമത്തിന് മുകളില്‍ ഉയര്‍ത്തുകയോ ജാമ്യം അനുവദിക്കുന്നത് പോലുള്ള കാര്യങ്ങളില്‍ മുന്‍ഗണനാ പരിഗണനയ്‌ക്ക് അര്‍ഹനാക്കുകയോ ചെയ്യുന്നില്ല,’ ജസ്റ്റിസ് മഹാദേവന്‍ വ്യക്തമാക്കി.

 

By admin