ശ്രീനഗർ> ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണത്തിൽ 10 പേർക്ക് പരിക്ക്. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള മാർക്കറ്റിലാണ് ഭീകരർ ഗ്രനേഡ് എറിഞ്ഞത്. ലഷ്കർ- ഇ -തൊയ്ബയുടെ (എൽഇടി) പാകിസ്ഥാൻ കമാൻഡറെ ശ്രീനഗറിലെ ഖൻയാർ പ്രദേശത്ത്വെച്ച് സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ് ഗ്രനേഡ് ആക്രമണം.
സ്ഫോടനം നടന്ന ഉടൻ തന്നെ സുരക്ഷാ സേനയും മെഡിക്കൽ സംഘവും സംഭവസ്ഥലത്തേക്ക് എത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരർക്കായുള്ള തിരച്ചിൽ ആരംഭിച്ചു.