
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ അല്‍പശി ഉത്സവത്തിന് ശംഖുംമുഖത്തെ ഭക്തിനിര്‍ഭരമായ ആറാട്ടോടെ സമാപനം. ആറാട്ട് ഘോഷയാത്രയ്‌ക്ക് ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ്മ ഉടവാളുമായി അകമ്പടി സേവിച്ചു.
വൈകിട്ട് ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടപ്പോള്‍ ധാരാളം ഭക്തര്‍ വഴിലുടനീളം തൊഴുകൈകളോടെ കാത്തുനിന്നു.വാദ്യഘോഷങ്ങളും ധാരാളം ഭക്തരും ഘോഷയാത്രയില്‍ പങ്കെടുത്തു.

തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണു ക്ഷേത്രം, അരകത്ത് ദേവീ ക്ഷേത്രം, ചെറിയ ഉദേശ്വരം മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുളള ആറാട്ട് ഘോഷയാത്രകളും പടിഞ്ഞാറേ നടയില്‍ എത്തി ശ്രീപത്മനാഭ സ്വാമിക്കൊപ്പം ശംഖുമുഖത്തേക്ക് പോയി.
രാത്രി 9 മണിയോടെ ഘോഷയാത്ര മടങ്ങിയെത്തിയതോടെ അല്‍പശി ഉത്സവത്തിന് കൊടിയിറങ്ങി. വെളളിയാഴ്ചയാണ് ആറാട്ട് കലശം.
