തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം. ലോക്കറില്‍ സൂക്ഷിച്ച പതിമൂന്നര പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്.
ശ്രീകോവിലിന്റെ താഴികകുടത്തിന് സ്വര്‍ണം പൂശുന്ന പണി പുരോഗമിക്കുകയാണ്. ഇതിനായി ലോക്കറില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നു. ഓരോ ദിവസവും നിര്‍മ്മാണത്തിന് ആവശ്യമായ സ്വര്‍ണം തൂക്കി നല്‍കിയശേഷം ബാക്കി തിരികെ വയ്‌ക്കുന്നതാണ് രീതി. ഇന്ന് രാവിലെ സ്വര്‍ണം തൂക്കി നോക്കിയപ്പോഴാണ് പതിമൂന്നര പവന്‍ കാണാനില്ലെന്ന് വ്യക്തമായത്.
തുടര്‍ന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി. ഡിസിപി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.