
തിരുവനന്തപുരം:ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ജനുവരി 14ലെ ലക്ഷദീപത്തോടനുബന്ധിച്ച് ബാര്‍കോഡിംഗ് സംവിധാനമുള്ള പാസുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം.ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനാണിത്.
ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലക്ഷദ്വീപവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തിലാണ് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ തവണ വ്യാജ പാസുകള്‍ പ്രചരിച്ചത് കണക്കിലെടുത്താണ് ഇത്തവണ ബാര്‍കോഡിംഗ് പാസുകള്‍ ഏര്‍പ്പെടുത്തിയത്.
ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് സര്‍ക്കാര്‍ ചെയ്യേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ ലക്ഷദീപത്തോടനുബന്ധിച്ച് വെല്‍ക്കം ഓഫീസ് തുറക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനായായി പാസുകള്‍ ബുക്ക് ചെയ്യണം.ആധാര്‍ കാര്‍ഡ് വഴി ലോഗിന്‍ ചെയ്യാം.പാസിന്റെ കോപ്പിയും ആധാര്‍ കാര്‍ഡുമായി എത്തുന്ന ഭക്തര്‍ക്ക് അവരവര്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ട വഴിയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിക്കാം.15,000 പാസുകള്‍ നല്‍കും. 14ന് വൈകിട്ട് അഞ്ച് മണിക്ക് ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കും. എട്ട് മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും. ശീവേലി ദര്‍ശനവും ദീപാരാധനയും ഉണ്ടാകും. ശീവേലിപ്പുരയിലും ഗോപുരത്തിലുമാണ് വിളക്കുകള്‍ തെളിയിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുന്നതിനും ക്ഷേത്രത്തിലേക്കുള്ള ലൈറ്റുകള്‍, വാഹനങ്ങളുടെ പാര്‍ക്കിംഗ് എന്നിവയ്‌ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അഗ്നിരക്ഷാ സേനയുടെ ഒരു യൂണിറ്റ് ക്ഷേത്രപരിസരത്തും ഒരു യൂണിറ്റ് പെട്രോളിംഗിനും സജ്ജീകരിക്കും. പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് ജനത്തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പദ്ധതി തയാറാക്കും. ലക്ഷദീപം ദിവസം ഉച്ചയ്‌ക്ക് ശേഷം പ്രാദേശിക അവധി നല്‍കുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. പത്മതീര്‍ത്ഥ കുളത്തിന്റെ കിഴക്ക് ഭാഗത്ത് ജനുവരി 13 മുതല്‍ 16 വരെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കും. രണ്ട് ആംബുലന്‍സുകള്‍, മെഡിക്കല്‍ കണ്‍ട്രോള്‍ റൂം എന്നിവ സജ്ജമാക്കും. സെക്രട്ടേറിയറ്റ് ലയം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ജി.ശ്രീകുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.