• Tue. Mar 4th, 2025

24×7 Live News

Apdin News

ഷമ മുഹമ്മദ് ആക്രമിക്കേണ്ടത് രോഹിത് ശര്‍മ്മയെയല്ല, അവരുടെ രാഷ്ട്രീയ യജമാനനായ രാഹുല്‍ ഗാന്ധിയെയാണ്: അര്‍ണാബ് ഗോസ്വാമി

Byadmin

Mar 4, 2025


മുംബൈ: ഷമ മുഹമ്മദ് തടിയുടെ പേരില്‍ രോഹിത് ശര്‍മ്മയെ അക്രമിച്ചെങ്കില്‍, രാഷ്‌ട്രീയത്തില്‍ എപ്പോഴും പൂജ്യം സ്കോര്‍ നേടുന്ന രാഹുല്‍ ഗാന്ധിയെ അതിന് മുന്‍പേ ആക്രമിക്കണമായിരുന്നുവെന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മൂന്ന് ഡബിള്‍ സെഞ്ച്വറിയടക്കം എത്രയോ നേട്ടങ്ങള്‍ ഉണ്ടാക്കി. രാഹുല്‍ ഗാന്ധിയോ?- അര്‍ണബ് ചോദിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ, കോണ്‍ഗ്രസിന്റെ അച്ഛനാണെന്ന് അവകാശപ്പെടാന്‍ എല്ലാ അര്‍ത്ഥത്തിലും രോഹിത് ശര്‍മ്മയ്‌ക്ക് കഴിയുമെന്ന് പറയുന്ന ഈ പ്രത്യേക ചര്‍ച്ചാപരിപാടിയ്‌ക്ക് കോണ്‍ഗ്രസ് കാ ബാപ് രോഹിത് എന്നാണ് അര്‍ണാബ് ഗോസ്വാമി പേരിട്ടിരുന്നത്. മൂന്ന് തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വട്ടപ്പൂജ്യമായപ്പോള്‍ രോഹിത് ഇന്ത്യയെ ട്വന്‍റിട്വന്‍റി ലോകകപ്പില്‍ കിരീടത്തിലേക്കും 2018ലും 2023ലും ഏഷ്യാകപ്പ് വിജയത്തിലേക്കും നയിച്ചു. =അര്‍ണബ് പറയുന്നു.

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഒരക്ഷരം പോലും മിണ്ടാന്‍ മടിക്കുന്ന ഷമ മുഹമ്മദ് എന്തിനാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനെ സെമിയില്‍ എത്തിച്ച രോഹിത് ശര്‍മ്മയെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ചത്? 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തോറ്റു, മഹാരാഷ്‌ട്ര നിയമസഭയില്‍ തോറ്റു, ദല്‍ഹി നിയമസഭയില്‍ തോറ്റൂ…രാഹുല്‍ ഗാന്ധിക്ക് മൂന്ന് ഡക്ക് (വട്ടപ്പൂജ്യം) ആണെങ്കില്‍ ക്രിക്കറ്റില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറിയാണ് രോഹിത് ശര്‍മ്മ അടിച്ചത്. തുടര്‍ച്ചയായി പൂജ്യത്തിന് പുറത്താവുന്ന രാഹുല്‍ ഗാന്ധി എന്ന യജമാനനെ എന്തുകൊണ്ടാണ് ഷമ മുഹമ്മദ് ആക്രമിക്കാത്തത്?- അര്‍ണാബ് ഗോസ്വാമി ചോദിക്കുന്നു.

കോണ്‍ഗ്രസ് ആകെ രാഹുല്‍ ഗാന്ധിയുടെ കീഴില്‍ ഒരൊറ്റ നേട്ടമേ കൊയ്തിട്ടുള്ളൂ- തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുക. അങ്ങിനെയിരിക്കെ രോഹിത് ശര്‍മ്മയെ ആക്രമിച്ചത് നാണംകെട്ട പരിപാടിയായിപ്പോയെന്നും അര്‍ണബ് ഗോസ്വാമി വിമര്‍ശിക്കുന്നു.



By admin