• Sat. May 10th, 2025

24×7 Live News

Apdin News

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

Byadmin

May 10, 2025


തിരുവനന്തപുരം: താമരശേരി ഷഹബാസ് കൊലക്കേസില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞു.വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകള്‍ ഉണ്ടെന്നും അക്രമവാസനകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.

ജുവനൈല്‍ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയിരുന്നു. അതിനാലാണ് പരീക്ഷ എഴുതാന്‍ അവസരം നല്‍കിയത്. എന്നാല്‍ അക്രമ വാസനകള്‍ വച്ചുപൊറിപ്പിക്കില്ല. അതുകൊണ്ടാണ് ഈ കുട്ടികളുടെ റിസള്‍ട്ട് തടഞ്ഞുവക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി. ഈ കുട്ടികളെ മൂന്നു വര്‍ഷത്തേക്ക് ഡിബാര്‍ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷയ്‌ക്ക് 99.5 ശതമാനം ആണ് ഈ വര്‍ഷത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.19 ശതമാനം കുറവ് ആണ്. 61449 പേര്‍ ഫുള്‍ എ പ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.



By admin