
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനും കുടുംബവും 100 കോടി രൂപ വിലമതിക്കുന്ന ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്ന് പരാതി. ബംഗളുരുവിലെ ക്രൗണ്‍ പ്ലാസ അപ്പാര്‍ട്ട്‌മെന്റ് ഹോട്ടലിന്റെ ബില്‍ഡര്‍ ജോസഫ് ചാക്കോയും അപ്പാര്‍ട്ട്‌മെന്റ് ഉടമകളായ പ്രവാസി മലയാളികളുമാണ് പരാതിയുമായി എത്തിയത്.
ഷാനിമോള്‍ ഉസ്മാനും കുടുംബവും റെസ്റ്റോറന്റും അപ്പാര്‍ട്ട്‌മെന്റുകളും വാടകയ്‌ക്ക് എടുത്ത് നടത്താന്‍ ഉടമകളുമായി കരാര്‍ ഉണ്ടാക്കിയിരുന്നു.ഷാനിമോള്‍ ഉസ്മാന്‍ 20 അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്‌ക്ക് എടുത്തത് മകളുടെ പേരിലാണ് .ഇതിന് ശേഷം മറ്റ് ഫ്‌ലാറ്റുകള്‍ കൈയ്യേറിയെന്നും അവകാശികളെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നെന്നുമാണ് ഫ്‌ലാറ്റ് ഉടമകള്‍ ആരോപിക്കുന്നത്.
പ്രതിമാസം ഒന്നേകാല്‍ ലക്ഷം രൂപ വാടക നല്‍കാം എന്നായിരുന്നു കരാര്‍. എന്നാല്‍ പിന്നീട് ഈ കരാര്‍ തിരുത്തി മൂന്ന് മാസത്തില്‍ ഒരിക്കല്‍ വാടക നല്‍കാം എന്നാക്കി. ഇത് ചോദ്യം ചെയ്ത ജോസഫ് ചാക്കോയ്‌ക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍ കള്ളപരാതി നല്‍കി എന്നും ഹോട്ടല്‍ ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.