കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സിന്റെ ലൈഫ്സ്റ്റൈല്‍ ആഭരണ ബ്രാന്‍ഡായ കാന്‍ഡിയറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ നിയമിച്ചു. കാന്‍ഡിയറിന്റെ സാന്നിധ്യം രാജ്യത്തെമ്പാടുമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ നിയമനം.
എല്ലാ പ്രായത്തിലുള്ള ആരാധകരുമായി ആഴത്തില്‍ ബന്ധങ്ങളുള്ള ഷാരൂഖ് ഖാന്‍ ബ്രാന്‍ഡിന്റെ മള്‍ട്ടിമീഡിയ, ഡിജിറ്റല്‍, ടെലിവിഷന്‍, പ്രിന്റ്, ഇന്‍- സ്റ്റോര്‍ എക്‌സ്പീരിയന്‍സ് പ്രചാരണങ്ങളിലും പങ്കാളിയാകുമെന്ന് കാന്‍ഡിയര്‍ ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. വനിതകള്‍ക്കായുള്ള നവീനമായ ആഭരണങ്ങളിലൂടെ പേരെടുത്ത കാന്‍ഡിയര്‍ പുരുഷന്മാര്‍ക്കായുള്ള ആഭരണശേഖരം കൂടി അവതരിപ്പിക്കുന്നതിലൂടെ പുരുഷന്മാര്‍ക്കുള്ള ഏറ്റവും വിപുലമായ ആഭരണ ബ്രാന്‍ഡ് എന്ന വിഭാഗത്തിലും വളര്‍ച്ച നേടുകയാണ്.
കല്യാണ്‍ ജൂവലേഴ്‌സിന്റെ ഭാഗമായ കാന്‍ഡിയറുമായി സഹകരിക്കുന്നത് ഏറെ ആവേശകരമാണെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. ആളുകള്‍ ആഭരണങ്ങള്‍ എങ്ങനെ അണിയുന്നു, സമ്മാനമായി നല്കുന്നു എന്നിവയെക്കുറിച്ചുള്ള ആധുനികവും നവീനവുമായ കാഴ്ചപ്പാടുകള്‍ കാന്‍ഡിയറിനുണ്ടെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.
ഉപയോക്താക്കള്‍ക്കായി തടസങ്ങളില്ലാത്ത ഓമ്‌നിചാനല്‍ രീതി അവതരിപ്പിക്കുകയാണ് കാന്‍ഡിയര്‍. ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമിലും റീട്ടെയില്‍ ഷോപ്പുകളിലും എളുപ്പത്തില്‍ ആഭരണങ്ങള്‍ തെരഞ്ഞെടുക്കാനും ഷോപ്പിങ് നടത്താനും സാധിക്കും. 10,000 രൂപ മുതല്‍ ആരംഭിക്കുന്ന ആഭരണ ശേഖരങ്ങളാണ് കാന്‍ഡിയര്‍ അവതരിപ്പിക്കുന്നത്. രാജ്യത്താകെ എഴുപത്തഞ്ചിലധികം റീട്ടെയ്ല്‍ സ്റ്റോറുകള്‍ കാന്‍ഡിയറിന് ഇപ്പോഴുണ്ട്.