• Wed. Aug 13th, 2025

24×7 Live News

Apdin News

ഷാര്‍ജയില്‍ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് എത്തിയത് ഇടക്കാല ജാമ്യം ലഭിച്ചതിനാല്‍

Byadmin

Aug 10, 2025


ഷാര്‍ജയില്‍ അതുല്യയുടെ മരണത്തില്‍ പിടിയിലായ ഭര്‍ത്താവ് സതീഷ് എത്തിയത് ഇടക്കാല ജാമ്യം ലഭിച്ചതിനാല്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ജില്ലാ കോടതി സതീഷിന് ജാമ്യം അനുവദിച്ചത്. രണ്ടുലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്ററ് ചെയ്ത് ജാമ്യത്തില്‍ വിടണമെന്നാണ് കോടതി ഉത്തരവ്.

ഇന്ന് രാവിലെ ഷാര്‍ജയില്‍നിന്നും തിരുവനന്തപുരത്ത് എത്തിയ സതീഷിനെ എമിഗ്രേഷന്‍ വിഭാഗം അറസ്റ്റ് ചെയ്ത് പൊലീസിന് കൈമാറിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഭര്‍ത്താവ് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതുല്യ ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്നും സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബവും രംഗത്ത് വന്നിരുന്നു. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

By admin