കൊല്ലം: ഷാര്‍ജയില്‍ ചവറ കോയിവിള സ്വദേശിനി അതുല്യ മരിച്ച സംഭവത്തില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി.അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും, ഭര്‍ത്താവ് സതീഷിന്റെ ആക്രമണ വീഡിയോയും സംബന്ധിച്ച് ഫോറ ന്‍സിക് പരി ശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ ഫലം ലഭിച്ചിട്ടില്ല.
ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെത്തുടര്‍ന്ന് വെക്കേഷന്‍ ജഡ്ജ് സി.എം സീമയാണ് കേസ് എട്ടിലേക്ക് മാറ്റിയത്.
കേസിലെ പ്രതി അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ ഇടക്കാലജാമ്യം ഇക്കാലയളവിലേക്ക് നീട്ടിയിട്ടുണ്ട്.ഇയാളെ നേരത്തേ നാട്ടിലെത്തിച്ചിരുന്നു.