
കണ്ണൂര്‍: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയതില്‍ പ്രതിചേര്‍ക്കപ്പെട്ട ഷിംജിത മുസ്തഫയ്‌ക്കെതിരെ മറ്റൊരു പരാതി കൂടിയുണ്ടെന്ന് യുവാവിന്റെ കുടുംബം.ഷിംജിത വീഡിയോ ചിത്രീകരിച്ച അതേ ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയതെന്നാണ് അറിയുന്നത്.
തന്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ഇത് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പരാതി. അതിനിടെ, ഹണിട്രാപ് ആരോപണത്തില്‍ ഷിംജിത മുസ്തഫയ്‌ക്കെതിരെ അന്വേഷണം നടത്തും. ജീവനൊടുക്കിയ ദീപക്കിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കും. ഷിംജിതയുടെ ഫോണിന്റെ ശാസ്ത്രീയ പരിശോധന വേഗത്തിലാക്കും.