ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചെത്തിച്ചു നിയമനടപടിക്കു വിധേയയാക്കാൻ ബംഗ്ലദേശിലെ ഇടക്കാല സർക്കാർ. ഇതിനായി ഇന്റർപോളിന്റെ സഹായം തേടും. ഹസീനയ്‌ക്കൊപ്പം പല രാജ്യങ്ങളിലേക്ക് ഒളിവിൽപോയ നേതാക്കളെയും തിരികെയെത്തിച്ച് വിചാരണ ചെയ്യാനാണ് നീക്കം.
വംശഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഷെയ്ഖ് ഹസീനക്കും അവരുടെ പാർട്ടി നേതാക്കൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്. സ്ഥാനഭ്രഷ്ടയായതോടെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്.
ബംഗ്ലാദേശില്‍ കഴിഞ്ഞ ഏതാനും മാസങ്ങളിലായി നടന്നു വന്ന പ്രതിഷേധങ്ങളാണ് കലാപത്തില്‍ കലാശിച്ചത്. ബംഗ്ലാദേശിലെ സൈനിക നേതൃത്വവുമായി സമ്പര്‍ക്കത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. കലാപം രൂക്ഷമായതോടെയാണ് പ്രധാനമന്ത്രിപദം രാജിവച്ച് ഹസീന രാജ്യംവിട്ടത്.